കവിതയിൽ കുടൽകുരുങ്ങിയെപ്പോഴും
ഛർദിലുണ്ടാകുന്നു വൈദ്യരേ
അഷ്ട്ടാഗ ഹൃദയത്തിലിതിനൊരു
ഒറ്റമൂലിയുണ്ടോ ?
ആടലോടകത്തിൻറെ വേര്
പാലിൽ തങ്ക ഭസ്മം സമം ചേർത്തു
കാലത്തു ചാലിച്ചു കഴിക്കുക
കുഴപ്പിക്കുന്ന ചിന്തകളെ
കവിതയെന്നു തെറ്റിദ്ധരിക്കാതിരിക്കുക .
എന്നിട്ടും മാറിയില്ലെങ്കിൽ
ആധുനിക കവിതകൾ
തലങ്ങും വിലങ്ങും വായിക്കുക
ഉഷ്‌ണം ഉഷ്ണേന ശാന്തി എന്നാണല്ലോ !!!
No comments:
Post a Comment